അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part-3
നാടകം സംവിധാനം ചെയ്ത അനുഭവമുണ്ടല്ലോ. സിനിമ?>
സിനിമയില്‍ ഭാവിയില്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരു കാര്യം സ്ക്രിപ്റ്റായിരിക്കും. അതെന്നെ വല്ലാതെ എക്സൈറ്റ് ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റ് ഡിസ്കഷനില്‍ ചിലപ്പോള്‍ പങ്കാളിയാകാറുമുണ്ട്>
അരങ്ങില്‍നിന്ന് സ്ക്രീനിലേക്കെത്തിയപ്പോള്‍ നടി എന്ന നിലയില്‍ കിട്ടിയ പരിഗണനയിലെ വ്യത്യാസം?.>
നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് 'നാടകനടി' എന്ന പതിവ് ഒരു നെഗറ്റീവ് ഇമേജ് എനിക്കുണ്ടായതായി തോന്നിയിട്ടില്ല. ഞാന്‍ നാടകം ചെയ്തപ്പോഴൊക്കെ എന്നെ അംഗീകരിച്ചിട്ടുണ്ട്. പിന്നെ എന്റെ ഓഡിയന്‍സിനും വ്യത്യാസമുണ്ടായിരുന്നു. അവര്‍ നാടകത്തെ ഗൌരവത്തോടെ കാണുന്നവരായിരുന്നു. പക്ഷേ, നാടകനടിക്കു കിട്ടുന്നതിനേക്കാള്‍ വലിയ പരിഗണന തീര്‍ച്ചയായും 'സിനിമാനടി' എന്ന നിലയില്‍ ലഭിക്കും, കാരണം സിനിമയുടെ റീച്ചും ഗ്ളാമറും തന്നെയാണ്. അത് കലാകാരി എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.>
സിനിമയില്‍ സജിതയുടെ കഥാപാത്രങ്ങള്‍ ടൈപ്പ് ആയി മാറുന്നുണ്ടോ?>
= അതിനുമാത്രം സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. ആക്ടിങ്ങില്‍ ഡിഫറന്‍സ് കൊണ്ടുവരാന്‍ എനിക്കുകഴിഞ്ഞിട്ടില്ലെങ്കില്‍ എന്റെ അഭിനയത്തിന് കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പരമാവധി വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നുണ്ട്. നമ്മുടെ സിനിമകളില്‍ ഏജന്‍സിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ്. അതില്‍ത്തന്നെ മിഡില്‍ ഏജ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് 'അമ്മവേഷങ്ങളുടെ' പരിമിതമായ വട്ടങ്ങളേ സിനിമ നല്‍കാറുള്ളൂ. ജീവിതത്തില്‍ ഞാന്‍ കാണിക്കുന്ന, എന്നെപ്പോലുള്ള സ്ത്രീകള്‍ കാണിക്കുന്ന ഇടപെടല്‍ സിനിമയില്‍നിന്ന് ഒരിക്കലും ലഭ്യമല്ല
എന്നു തോന്നുന്നു. എന്നാല്‍ ഇതേ പ്രായമുള്ള പുരുഷകഥാപാത്രങ്ങള്‍ക്ക് ധാരാളം അഭിനയസാധ്യതയുണ്ട്, കഥാപാത്രങ്ങളുമുണ്ട്. ആണ്‍ലോകത്തിന്റെ ആഘോഷമാണ് ക്യാമറയ്ക്കു മുമ്പിലും പിറകിലും.>
സജിത ഇന്നൊരു ചലച്ചിത്രനടിയാണ്. നൃത്തത്തില്‍നിന്ന് സിനിമയിലേക്കെത്തിയവര്‍ തിരിച്ച് നൃത്തത്തില്‍ സജീവമാകാറുണ്ട്. എന്നാല്‍ നാടകമേഖലയില്‍നിന്ന് സിനിമയിലേക്ക് പോയവരാരും രണ്ടുമാധ്യമത്തിലും ഒരുപോലെ ഇടപെടുന്നതായി കാണാറില്ല. സജിതക്ക് >= തിരിച്ചുവരവോ?>
ഞാനതിന് എവിടെയും പോയിട്ടില്ലല്ലോ! ഞാന്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുമ്പോള്‍ എഴുതിയ പുസ്തകമാണ് 'മലയാള നാടക സ്ത്രീചരിത്രം'. നാടകത്തിന്റെ ലോകം തന്നെയാണ് എന്നെ നയിക്കുന്നത്. കേരളത്തിലായിരിക്കുമ്പോഴും പുറത്തായിരുന്നപ്പോഴും ഇവിടത്തെ പ്രാദേശികമായ നാടകപരീക്ഷണങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നാടകാഭിനയവും സംവിധാനവും കുറേ സമയം ആവശ്യപ്പെടുന്നതും ഒരു സംഘകലയുമാണ്. എന്റെ സാഹചര്യം അതിനു പറ്റുന്നതായിരുന്നില്ല. ഇപ്പോള്‍ കേരളത്തിലെത്തിയ സാഹചര്യത്തില്‍ ഒരു പുതിയ പ്രോജക്ട് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുടനെയുണ്ടാകും.>
മലയാളനാടക സ്ത്രീചരിത്രം. മലയാളത്തിലെ അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. എങ്ങനെയാണ് ഇങ്ങനെയൊരു ചരിത്രാഖ്യാനത്തിലേക്കെത്തിയത്?>
No comments:
Post a Comment