അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part-2
? രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംഗീതനാടക അക്കാദമിയുടെ അജന്‍ഡകളെ നിര്‍ണയിക്കാറുണ്ടോ.>
ഓരോ ഗവണ്‍മെന്റ ് മാറുമ്പോള്‍ അക്കാദമികളുടെ മൊത്തം പെര്‍സെപ്ക്ടീവും മാറും. അതുവരെ പ്ളാന്‍ചെയ്ത എല്ലാ പ്രോഗ്രാമുകളെയും തകിടം മറിക്കും. കൃത്യമായ ഗൈഡ് ലൈനുകളില്ലാതെയാണ് ഇറ്റ്ഹോക്ക് പോലുള്ള വലിയ ഫെസ്റ്റിവലുകള്‍ നടത്തുന്നത്. അതാതു കാലത്തെ കമ്മിറ്റികളുടെ താല്‍പ്പര്യമനുസരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ മാറിവരുന്നു. ലോംഗ് ടേം പെര്‍സ്പെക്ടീവ് അവിടെ വിഷയമല്ല. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കലാകാരന്മാരെയും കലാരൂപങ്ങളെയുമാണ്. എങ്കിലും ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അക്കാദമികളിലൊന്നാണ് ഇന്നും കേരള സംഗീതനാടക അക്കാദമി.>
നാടക അക്കാദമിയുടെ തലപ്പത്ത് പലപ്പോഴും ചലച്ചിത്രതാരങ്ങളെയാണ് വാഴിക്കാറുള്ളത്. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നാടകക്കാരെ വാഴിക്കാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ?>
അതിനെ വളരെ നെഗറ്റീവായി കാണണമെന്നില്ല. മുരളിയേട്ടനെപ്പോലെ നാടകമേഖലയില്‍ കഴിവുതെളിയിച്ചിട്ടുള്ള ആളുകള്‍, പിന്നീട് ചലച്ചിത്രത്തില്‍ വന്നു എന്നതുകൊണ്ട് അവരെ മാറ്റിനിര്‍ത്തേണ്ടതില്ല. മുകേഷിന്റെ കാര്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. പിന്നെ, ഇതൊക്കെ അതാത് ഗവണ്‍മെന്റിന്റെ കൂടി താല്‍പ്പര്യങ്ങളാണ്.>
ഇപ്പോള്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഗജേന്ദ്ര ചൌഹാനെയാണ് കൊണ്ടുവന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പലരെയും പിരിച്ചുവിട്ടു. ദേശീയതലത്തില്‍ സാംസ്കാരികസ്ഥാപനങ്ങളെ മൊത്തത്തില്‍ ഹിന്ദുത്വരാഷ്ട്രീയം പിടികൂടുന്നുണ്ടോ?>
ഇപ്പോള്‍ ഇത്തരം സാംസ്കാരിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക എളുപ്പമല്ല. വലിയ സമ്മര്‍ദങ്ങളുണ്ടാകും. പിന്നില്‍ പലതരം അജന്‍ഡകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സ്ഥാപനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് ഗജേന്ദ്ര ചൌഹാനെപ്പോലുള്ള ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നത്. രാഷ്ട്രീയ ഹിന്ദുത്വം കള്‍ച്ചറിനെയാണ് ആദ്യം പിടികൂടുന്നത്. ഇത്തരം കാര്യങ്ങളോട് ആദ്യം വിധേയപ്പെടുന്നത് ആര്‍ട്ടിസ്റ്റുകളാണ്. പലപ്പോഴും അക്കാദമികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദുക്കളുടെ മാത്രം കലാരൂപങ്ങളേ ഇന്ത്യയില്‍ ഉള്ളൂ എന്നു തോന്നും. ഒരു മുസ്ളിം ആയ ആര്‍ട്ടിസ്റ്റിനുപോലും ഹിന്ദുവായി അഭിനയിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. ആര്‍ട്ടിസ്റ്റുകള്‍ ഓള്‍റെഡി അതിന്റെ അറ്റത്താണ് നില്‍ക്കുന്നത്. അവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാം. ഇന്ന് ഇത് വളരെ സ്വാഭാവികമാണ്. കമ്മിറ്റിയിലൊക്കെ മുസ്ളിം അംഗങ്ങളുണ്ടെങ്കിലും ഫൈനല്‍ ഡിസിഷനില്‍ ഒരു ഹിന്ദു പൊളിറ്റിക്സാണ് വര്‍ക്കുചെയ്തു കാണുന്നത്.>
നിങ്ങള്‍ ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിച്ച കാലത്ത് എടുത്തപറയത്തക്ക മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?.>
ചലച്ചിത്ര അക്കാദമി എന്നാല്‍ ഐഎഫ്എഫ്കെ മാത്രമായിരുന്നില്ല. ഒട്ടനവധി പ്രോഗ്രാമുകളും വര്‍ക്ക്ഷോപ്പുകളും അക്കാലത്ത് നടത്തിയിരുന്നു. ടൂറിങ് ടാക്കീസിനായി രണ്ടു വണ്ടികള്‍ കൂടി ഓടിത്തുടങ്ങി. നല്ല സിനിമകളുടെ ശേഖരം തന്നെ കണ്ണൂരിലെയും തൃശൂരിലെയും താല്‍ക്കാലിക ഓഫീസുകളില്‍ സൂക്ഷിച്ചു. അതെല്ലാം ഇന്ന് ഇല്ലാതായി. നല്ലൊരു പുസ്തകശേഖരം അവിടെ ഉണ്ടായിരുന്നു. പിന്നീടതിലേക്ക് ഒരു പുതിയ പുസ്തകം പോലും വാങ്ങിയതായി അറിവില്ല.>
No comments:
Post a Comment