Tuesday, March 1, 2011
വേദനയോടെ വിട
ആറമുള പൊന്നമ്മ മരികുംപോള്‍ നമുക്ക് നഷ്ടമാകുന്നത് ആദ്യകാല സ്ത്രീപക്ഷ ചിന്തയുടെ രൂപപ്പെടലിന്റെ ഭാഗമായി പൊതു ഇടങ്ങള്‍ സ്വന്തമാകിയ പഴയകാല സ്ത്രീ തലമുറയെയാണ്.ആയിരത്തി തൊള്ളായിരത്തി മുപ്പതുകള്‍ കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാലഘട്ടമായിരുന്നു. ഇക്കാലത്താണ് വിദ്യാസമ്പന്നരായ സ്ത്രീകള്‍ കേരളത്തിന്റെ പൊതുമണ്ഡലങ്ങളില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരാന്‍ തുടങ്ങുന്നത്. പള്ളുരുത്തി ലക്ഷ്മി, സി കെ രാജം, മാവേലിക്കര പൊന്നമ്മ, അടുര്‍ പങ്കജം, അടൂര്‍ ഭവാനി തുടങ്ങിയവരില്‍ അക്കാലത്ത് പ്രമുഖയായിരുന്നു ആറന്മുള പൊന്നമ്മ. മലയാളഭാഷയിലെ ആദ്യകാല സംഗീത നാടകങ്ങളില്‍ അഭിനയിച്ച സ്ത്രീകളില്‍ പ്രമുഖരായവരുടെ അവസാനത്തെ കണ്ണിയാണ് ആറന്മുള പൊന്നമ്മയുടെ നിര്യാണത്തിലൂടെ അവസാനിച്ചത്.
മുപ്പതുകളില്‍ സംഗീതം പഠിച്ചു കൊട്ടന്ഹില് സ്കൂളില്‍ അധ്യാപികയായി ചേര്‍ന്ന അവര്‍ ജോലിയില്‍ നിന്ന് ലീവെടുത്ത് നാടകം അഭിനയിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ അത് അന്നത്തെ സമൂഹത്തില്‍ അത്ര സ്വാഭാവികമായ കാര്യമല്ല (ഒരു പക്ഷെ ഇന്നും!) മലയാള നാടകവേദി സംഗീത നാടകത്തിന്റെ മാസ്മരികതയില്‍ നിന്ന് സാമൂഹ്യ നാടകത്തിന്റെ സ്വഭാവികതയിലേക്ക് ചുവടുമാരിയതില് ഈ സ്ത്രീകള്‍ക്കുള്ള പങ്കു നിര്‍ണ്ണായകമാണ്.
അക്കാലത്ത് ഇവര്‍ക്കൊന്നും തന്നെ അത്രയെളുപ്പമായിരുന്നില്ല നാടകരംഗത്ത് സജീവമായി നില്ക്കുക എന്നത്. സംഗീതനാടക പ്രസ്ഥാനത്തിന്റെ അവസാനകാലത്ത് കേരളത്തില്‍ സാമൂഹ്യ നാടകാവതരണങ്ങള്‍ സജീവമാകുമ്പോഴാണ് ആറന്മുള പൊന്നമ്മ നാടകത്തിലേയ്ക്ക് വരുന്നത്. അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ''ദാരിദ്ര്യം കൊണ്ടുമാത്രമാണ് ഞാന്‍ നാടകത്തിലെത്തുന്നത്''.അനിയത്തി തങ്കം വാസുദേവന്‍ നായരോടൊപ്പം ആറന്മുള പൊന്നമ്മ കേരളത്തിലെങ്ങോളമിങ്ങോളം വിവാഹത്തിനുമുമ്പ് സംഗീതകച്ചേരികള്‍ അവതരിപ്പിച്ചഇരുന്നു . കേരളത്തില്‍ അന്നുനടക്കുന്ന പ്രധാനപ്പെട്ട പല പരിപാടികളിലും സ്ത്രീകളെ ആകര്‍ഷിക്കാന്‍വേണ്ടി ആറന്മുള സിസ്റ്റേഴ്സിന്റെ സംഗീതകച്ചേരി ഉണ്ടായിരുന്നു. സഹോദരീ ഭര്‍ത്താവ് വൈക്കം വാസുദേവന്‍ നായരുടെ സഹായത്തോടെയാണ് ആറന്മുള പൊന്നമ്മ നാടകവേദിയിലെത്തുന്നത്. ആദ്യ നാടകം പൊട്ടക്കനേത്ത് വേലുപിള്ളയുടെ ഭാഗ്യലക്ഷ്മിയായിരുന്നു. ഈ നാടകത്തില്‍ പൊന്നമ്മയുടെ നായകനായി അഭിനയിച്ചത് ഗായകന് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫായിരുന്നു.
ആദ്യ സിനിമ ശശിധരന് 1950 ലായിരുന്നു. അമ്മയായി തുടങ്ങിയ രംഗപ്രവേശം പിന്നീടു അവസാനം വരെ തുടരേണ്ടിവന്നു..കുലീനയായ നല്ല അമ്മ കഥാപാത്രങ്ങള്‍ മാത്രമേ അവര്ക് ചേരുക്കയുള്ളൂ എന്നെ സിനിമാലോകം തീരുമാനിച്ചു . സിനിമയുടെ ആണ് ലോകകതിനുള്ളില് സ്വയമൊരു സംരക്ഷിത കവചമൊരുക്കാന്‍ തന്റെ അമ്മ വേഷങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് ആറന്മുള പൊന്നമ്മ പറഞ്ഞിട്ടുണ്ട്. പൊന്നമ്മയുടെ അഭിനയജീവിതത്തില്‍ ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ എടുത്ത ബുദ്ധിപൂര്‍വകമായൊരു തീരുമാനമായിരുന്നു ഇത്. സത്യന്റെയും നസീറിന്റെയും തിക്കുറിശ്ശിയുടെയും ഒക്കെ അമ്മയായതുകൊണ്ട് അത് സിനിമാ ലൊക്കേഷനുകളിലെ ജീവിതശൈലിയായി മാറുകയായിരുന്നു. അങ്ങനെ വെള്ളി വെളിച്ചത്തിലെ അമ്മവേഷം അഴിച്ചുമാറ്റിയാലും മാറിപ്പോകാത്തവിധം ജീവിതത്തിലൊട്ടി നിന്ന നിത്യവേഷമായി.
ഓരോ കലാകാരി എന്ന നിലയില്‍ ഗൌരവപ്പെട്ട വേഷങ്ങള്‍ അപുര്വമയെ തനിക്കു ലഭിച്ചിട്ടുള്ളൂ എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നെങ്കിലും ലഭ്യമായ ഇടത്തെ തന്റേതാക്കി മാറ്റുന്ന കാഴ്ചയാണ് കാണാന്നവുക. മലയാളീ പുരുഷന് അമ്മയില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരേ സ്വഭാവമുള്ള ഡയലോഗുകള്‍ ആയിരം തവണയെങ്കിലും പറഞ്ഞു ആ അഭിനേത്രി ജീവിതവും സര്ഗത്മഗതയും മുറുകെപിടിച്ചു
അമ്മ നടിക്ക് കിട്ടുന്ന തുച്ചമായ പ്രതിബലത്തില്‍ ജീവിതം രണ്ടറ്റവും മുട്ടിച്ചു..ഒരിക്കല്‍ തനിക്കു ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു.
''ആദ്യം കിട്ടയ പ്രതിഫലവും അവസാന സിനിമയ്ക്ക് കിട്ടിയ പ്രതിഫലവും തമ്മില്‍ വര്‍ഷങ്ങളുടെ അന്തരമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല.''
1950 മുതല്‍ 2003 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന ഈ സ്ത്രീയുടെ ചരിത്രം സിനിമ നാടക ചരിത്രത്തിന്റെ വിവിധ അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. കലയുടെ ലോകത്തുനിന്ന് ഒരിക്കലുമവര്‍ തെന്നിമാറിയില്ല. അനാരോഗ്യം കിഴ്പെടുതുന്നത് വരെ.... മലയാളിയുടെ അമ്മ സക്കല്പതെ ആവോലും ത്രിപ്തിപെടുതിയ ഈ കലാകാരിക്ക്... സംഗീതത്തെ...അഭിനയത്തെ.... പ്രണയിച്ച ഈ പ്രതിഭയ്ക്ക് .... വേദനയോടെ വിട
സജിത മഠത്തില്‍
Subscribe to:
Post Comments (Atom)
1 comment:
ശ്രീമതി ആറുമ്മുള പൊന്നമ്മയെ സ്വന്തം അമ്മയെന്ന നിലയിലെ ഓരോ മലയാളിക്കും കാണാന്‍ കഴിയു. ശ്രീമാന്‍ പോട്ടക്കനയത് വേലുപ്പിള്ളയുടെ പരഹ്ബ്രംമോദയം നടകസമാതിയില് (കായംകുളം) നിന്ന് ആദ്യം കിട്ടിയ പ്രതിഭലം അഞ്ചു രൂപ മുന്നണ ആണെന്ന് അറിയാം. സിനിമയില്‍ ആ മഹതിക്ക് വേണ്ടത്ര അര്‍ഹതയോ അന്ഗീകാരമോ ലെഭിച്ചു എന്ന് ആര്‍ക്കും അഭിപ്രയമുണ്ടാകാന് ഇടയില്ല. ഒരു മുന്ന് തലമുറകളിലെ എല്ലാമലയാളികളുടെ മനസിലും മാതൃത്വത്തിന്റെ നന്മയായി നിറഞ്ഞുനില്ക്കുന്ന ആ അഭിനേത്രിയുടെ ആത്മാവിനെ നമിച്ചുകൊണ്ട് നിത്യ ശാന്തി നേരുന്നു.
Post a Comment